ഞങ്ങളുടെ കുട്ടികളുടെ ദേഹത്ത് കൈ വെച്ചിട്ട് പെൻഷൻ പറ്റി പിരിയാമെന്ന് കാക്കിയിട്ട ഒരു ക്രിമിനലും കരുതേണ്ട

ഞങ്ങളുടെ കുട്ടികളുടെ ദേഹത്ത് കൈ വെച്ചിട്ട് പെൻഷൻ പറ്റി പിരിയാമെന്ന് കാക്കിയിട്ട ഒരു ക്രിമിനലും കരുതേണ്ട
Sep 3, 2025 09:59 PM | By PointViews Editr

നീയെൻ്റെ പിള്ളേരേ തൊടും ഇല്ലേടാ എന്ന സ്റ്റൈലിൽ പൊലീസിന് മുന്നറിയിപ്പുമായി കെ.സുധാകരൻ എംപി.കുന്നംകുളം പൊലീസ് സ്‌റ്റേഷനിൽ വച്ച് തൃശൂർ കുന്നംകുളത്ത്യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിനെ പൊലീസ് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കടുത്ത പ്രതികരണമാണ് മുൻ കെ പി സി സി പ്രസിഡൻ്റ് നടത്തിയത്. അദ്ദേഹത്തിൻ്റെ വാക്കുകൾ ചുവടെ:

കുന്നംകുളം പോലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ കണ്ടു.

ഞങ്ങളുടെ കുട്ടികളുടെ ദേഹത്ത് കൈ വെച്ചിട്ട് പെൻഷൻ പറ്റി പിരിയാമെന്ന് കാക്കിയിട്ട ഒരു ക്രിമിനലും കരുതേണ്ട. ഒരുതരത്തിലും ന്യായീകരണം അർഹിക്കാത്ത ഈ ഗുണ്ടായിസത്തിന് ഇതേ നാണയത്തിൽ തിരിച്ചടിക്കാൻ കോൺഗ്രസ്സിനും മടിയൊന്നുമില്ല.


സിപിഎമ്മിന്റെ തണലിൽ കോൺഗ്രസ്സുകാരന്റെ നെഞ്ചത്ത് കേറാമെന്ന് കരുതുന്ന ഒരു പോലീസുകാരും ഔദ്യോഗിക ജീവിതം നല്ല രീതിയിൽ പൂർത്തിയാക്കില്ല. അധികാരം കിട്ടുമ്പോൾ ഇതൊക്കെ മറക്കുമെന്ന് ആരും സ്വപ്നം കാണേണ്ടതുമില്ല.

കൊടും ക്രിമിനലുകളായ ഈ പോലീസുകാരെ സംരക്ഷിക്കുന്ന നിലപാടാണ് പിണറായി വിജയൻ സ്വീകരിച്ചത്. ദൈവത്തിൻറെ മൂന്നാം കണ്ണ് എന്ന് പറയുന്നതുപോലെ സിസിടിവി ദൃശ്യങ്ങൾ നടന്ന അനീതികൾക്ക് കോടതിയിൽ സാക്ഷി പറഞ്ഞിരിക്കുന്നു. എത്രയും പെട്ടെന്ന് ഈ പോലീസുകാരെ സർവീസിൽ നിന്ന് പുറത്താക്കാനുള്ള സാമാന്യ മര്യാദ പിണറായി വിജയൻ കാണിക്കണം. സാധ്യമായ മുഴുവൻ നിയമനടപടികൾക്കും സുജിത്തിന് ആവശ്യമായ സഹായവും പിന്തുണയും വാഗ്ദാനം ചെയ്യുന്നു. നീതിക്കുവേണ്ടിയുള്ള ഈ പോരാട്ടത്തിൽ ഏതറ്റം വരെയും ഞാനും പ്രസ്ഥാനവും പ്രവർത്തകരും കൂടെയുണ്ടാകും.

സുജിത്തിന്റെ ദേഹത്ത് കൈവെച്ച നിമിഷം ഓർത്ത് ഈ കാപാലികർ ജീവിതകാലം മുഴുവൻ കരയും. ആളെ കൊല്ലാൻ വരുന്ന സിപിഎമ്മിന്റെ പേപിടിച്ച കൂട്ടത്തിനോട് മാത്രമല്ല, ഇതു പോലെയുള്ള ഏറാൻ മൂളി പോലീസുകാരോടും

'നോ കോംപ്രമൈസ് '

എന്നത് തന്നെയാണ് പാർട്ടിയുടെയും പ്രവർത്തകരുടെയും നിലപാട്.


കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവിനെ അതിക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നത് ഇന്നലെയാണ്. ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്ത് വി എസിനെ പൊലീസ് മർദിച്ചതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. 2023 ഏപ്രിൽ 5നായിരുന്നു സംഭവം നടന്നത്. എസ്‌ഐ നുഹ്‌മാന്‍, സിപിഒമാരായ ശശീന്ദ്രന്‍, സന്ദീപ്, സജീവന്‍ എന്നിവരാണ് സുജിത്തിനെ ക്രൂരമായി മര്‍ദിച്ചത്

No criminal with a khaki face should think that they can get away with our children's pensions by laying hands on their bodies.

Related Stories
നിങ്ങളറിയാതെ ബാങ്കുകൾ നിങ്ങളെ കുത്തിച്ചോർത്തുകയാണ്.!  യുണൈറ്റഡ് മർച്ചൻ്റ്സ് ചേംബർ സമരം തുടങ്ങി

Sep 17, 2025 01:55 PM

നിങ്ങളറിയാതെ ബാങ്കുകൾ നിങ്ങളെ കുത്തിച്ചോർത്തുകയാണ്.! യുണൈറ്റഡ് മർച്ചൻ്റ്സ് ചേംബർ സമരം തുടങ്ങി

നിങ്ങളറിയാതെ ബാങ്കുകൾ നിങ്ങളെ കുത്തിച്ചോർത്തുകയാണ്.! യുണൈറ്റഡ് മർച്ചൻ്റ്സ് ചേംബർ സമരം...

Read More >>
കൊടിക്കുന്നൻമാരുടെ തൊലിഞ്ഞ രാഷ്ട്രീയത്തിൽ നിന്ന് കോൺഗ്രസിൻ്റെ ആദർശ രാഷ്ട്രീയത്തിലേക്കുള്ള പ്രയാണമാണ് സണ്ണി ജോസഫ് ഒരുക്കുന്നത്.

Sep 17, 2025 10:19 AM

കൊടിക്കുന്നൻമാരുടെ തൊലിഞ്ഞ രാഷ്ട്രീയത്തിൽ നിന്ന് കോൺഗ്രസിൻ്റെ ആദർശ രാഷ്ട്രീയത്തിലേക്കുള്ള പ്രയാണമാണ് സണ്ണി ജോസഫ് ഒരുക്കുന്നത്.

കൊടിക്കുന്നൻമാരുടെ തൊലിഞ്ഞ രാഷ്ട്രീയത്തിൽ നിന്ന് കോൺഗ്രസിൻ്റെ ആദർശ രാഷ്ട്രീയത്തിലേക്കുള്ള പ്രയാണമാണ് സണ്ണി ജോസഫ്...

Read More >>
കണിച്ചാർ പഞ്ചായത്തിൽ വീണ്ടും വിജിലൻസ് റെയ്ഡ്. പരാതികൾ മുക്കുമോ?

Sep 17, 2025 07:54 AM

കണിച്ചാർ പഞ്ചായത്തിൽ വീണ്ടും വിജിലൻസ് റെയ്ഡ്. പരാതികൾ മുക്കുമോ?

കണിച്ചാർ പഞ്ചായത്തിൽ വീണ്ടും വിജിലൻസ് റെയ്ഡ്. പരാതികൾ...

Read More >>
ഓക്കില പ്രകാശനം ചെയ്തു.

Sep 16, 2025 08:50 PM

ഓക്കില പ്രകാശനം ചെയ്തു.

"ഓക്കില" പ്രകാശനം...

Read More >>
മാൻകൂട്ടത്തെ പേടിച്ചു വിറച്ച് ഒരു നിയമസഭ. സഭാംഗങ്ങൾ തങ്ങളുടെ സദാചാര സർട്ടിഫിക്കറ്റും സാക്ഷ്യപത്രവും ഹാജരാക്കണം

Sep 15, 2025 09:10 AM

മാൻകൂട്ടത്തെ പേടിച്ചു വിറച്ച് ഒരു നിയമസഭ. സഭാംഗങ്ങൾ തങ്ങളുടെ സദാചാര സർട്ടിഫിക്കറ്റും സാക്ഷ്യപത്രവും ഹാജരാക്കണം

മാൻകൂട്ടത്തെ പേടിച്ചു വിറച്ച് ഒരു നിയമസഭ. സഭാംഗങ്ങൾ തങ്ങളുടെ സദാചാര സർട്ടിഫിക്കറ്റും സാക്ഷ്യപത്രവും...

Read More >>
പൂമ്പാറ്റകളുടെ പുസ്തകമിറക്കിയൊരു പഞ്ചായത്ത്.

Sep 14, 2025 08:00 PM

പൂമ്പാറ്റകളുടെ പുസ്തകമിറക്കിയൊരു പഞ്ചായത്ത്.

പൂമ്പാറ്റകളുടെ പുസ്തകമിറക്കിയൊരു...

Read More >>
Top Stories